Friday, 8 March 2013

മഴ


മഴ.........  
തോരാതെ ഒഴുകുന്ന മൊഴി പോലെ
പിന്നെ മിഴി പോലെ......
ഏത് പ്രണയനിക്കായ് പ്രകൃതി
പിണങ്ങി കരയുന്നു.............
ഇഷ്ടങ്ങളത്രയും നോവായി മാറ്റി
നേര്‍ത്ത നഷ്ടങ്ങളായ് പെയ്തൊഴിയുന്നു,

മഴ അന്ന്......... 

ബാല്യത്തിലെന്നെ തേടിയെത്തുന്ന
സ്നേഹപൊതിപൊലെ.........
തെക്കിനി കോലായില്‍ നില്‍ക്കുമെന്നെ
പകപ്പിച്ചെത്തിയ വിധി പോലെ,
ആദ്യാക്ഷരങ്ങള്‍ ഓതിയെന്നെ
ചേര്‍ത്തണക്കും അമ്മ പോലെ,
കുളിരായ് മേനിയില്‍ പടര്‍ന്നിറങ്ങിയിട്ടു,
കവിളില്‍ ചുവപ്പ് പടര്‍ത്തും,
എന്‍ ഹൃദയത്തിന്‍ ഉടമപോലെ.....

മഴ ഇപ്പോള്‍......... 

കാലത്തിനുള്ളില്‍ ഇരച്ച് പെയ്യുന്നു
പെയ്തൊഴിയാത്ത കനം വച്ച മേഘങ്ങള്‍
മനസ്സില്‍ ഇടിമുഴക്കുന്നു.
വീശിയടിച്ച കാറ്റിലുലഞ്ഞ്
പെയ്യേണ്ട മേഘങ്ങള്‍ കടന്ന് പോകുന്നു.
എനിക്ക് അന്യമാകുന്നു
മഴയും, കുളിരും........
തെളിഞ്ഞ ആകാശങ്ങളും

*********






12 comments:

  1. മഴ..
    തോരാതെ ഒഴുകുന്ന മൊഴി പോലെ...
    മനോഹരമായി എഴുതിയിരിക്കുന്നു

    ശുഭാശംസകൾ....

    ReplyDelete
  2. നല്ല ഒഴുക്കുള്ള കവിത. ആശംസകൾ

    ReplyDelete
  3. പ്രിയപ്പെട്ട മഞ്ചു ചേച്ചി,
    കവിത നന്നായി എഴുതി
    മഴത്തുള്ളികള്‍ പോലെ അക്ഷരങ്ങള്‍ ഇനിയും പെയ്തിടട്ടെ
    ഒരു തോരാ മഴപോലെ
    ആശംസകള്‍ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  4. മഴ ,അന്നും ഇന്നും എന്നും എന്നില്‍ തോരാതെ പെയ്യുന്ന പ്രണയം ..

    ReplyDelete
  5. മഴയോടെന്നും കവികള്ക്ക് പ്രണയം തന്നെ...

    ReplyDelete
  6. കുലുങ്ങിച്ചിരിക്കുന്ന പ്രകൃതിക്ക് കൊലുസിട്ടുപെയ്യുന്ന മഴ

    മഴ ഇഷ്ടമായി

    http://admadalangal.blogspot.com/

    ReplyDelete
  7. Dear manju

    Eniyum ethu polathe 100 sundaramaya kavithakal ninte thoolikayil janmam kollanayi ente ashamsakalum prarthanayum. snehapoorvam smitha, Queen mothers college, Aluva

    ReplyDelete
  8. good one...my wife will surely like this..because she also used to write..congrats..carry on

    ReplyDelete
  9. കൂടുതല്‍ എഴുതൂ..
    പദസമ്പത്തും ആശയങ്ങളും കൂടുതല്‍ മികവിലേക്ക് നയിക്കട്ടെ

    ReplyDelete
  10. മഴയുടെ വിവിധ ഭാവങ്ങള്‍ ...
    അന്നിലൂടേ ഇന്നിലൂടേ ...
    എത്രയോ ജന്മങ്ങളായീ എന്നിലും നിന്നിലും
    പെയ്യുന്ന മഴയുടെ തൊരാ മോഹങ്ങള്‍ ...!
    അമ്മയായ് , കൂട്ടുകാരിയായ് അന്നു പെയ്ത
    രാവുകളില്‍ ചാരെ വന്നു ചേര്‍ന്ന് പെയ്തവള്‍ ..
    ഇരുള്‍ പരക്കുന്ന വര്‍ഷ മേഘങ്ങ നിമിഷങ്ങള്‍
    ഉള്ളം വിതുമ്പുവാന്‍ വെമ്പുന്നത് പൊലെയാണ് ...
    പെയ്തു തുടങ്ങുന്നതിന് തൊട്ട് മുന്നേ എന്നിലേക്ക്
    വിരുന്ന് വരുന്ന പ്രണയ വിരഹത്തിന്റെ ഓര്‍മകളില്‍ -
    ഒരു മിഴിമുത്ത് അടര്‍ന്നു വീഴുന്നതിനൊപ്പൊം .........!
    നഷ്ടം തന്നെ , നിന്നെ പൊലെ മഴപൊലെ
    എനിക്കെന്നും നഷ്ടത്തിന്റെ കുളിരുമായ് അവളെ
    എത്ര ദൂരേ പെയ്താലും , കാറ്റായ് മഞ്ഞായ് എന്നരുകിലേക്കവള്‍
    നല്‍കിപൊരുന്ന വിദൂര കുളിര്‍ സ്വപ്നങ്ങള്‍ ...
    എത്ര പറഞ്ഞാലാണ് മഴയേ നീ തീര്‍ന്നു പൊകുക ..
    എത്ര പെയ്താലാണ് നീ നിന്റെ നോവ് അലിയിക്കുക ......
    അന്നുമിന്നും , എന്നും എന്നില്‍ നിറയുന്ന വിരഹത്തിന്റെ
    മഴ പ്രണയം , വാല്‍സല്യം , കൂട്ട് ...................................
    (ഒന്നൂടേ നന്നാക്കാമായിരുന്നേട്ടൊ , മടി കൂടാതെ
    മനസ്സറിഞ്ഞ് എഴുതണം കേട്ടൊ) എല്ലാവിധ ആശംസകളും ..
    സ്നേഹപൂര്‍വം ....

    ReplyDelete
  11. Dear,.......
    mazha, oru sangeethamanu, manasu kulirppikkunna oru anuboothi........ athu ennayalum athisundaravumanu........... best wishes. Manoj.

    ReplyDelete
  12. kavayatriku ente ashamsakal, enniyum daralam kavithakal ninnil viriyatte

    ReplyDelete