Friday, 8 March 2013

മഴ


മഴ.........  
തോരാതെ ഒഴുകുന്ന മൊഴി പോലെ
പിന്നെ മിഴി പോലെ......
ഏത് പ്രണയനിക്കായ് പ്രകൃതി
പിണങ്ങി കരയുന്നു.............
ഇഷ്ടങ്ങളത്രയും നോവായി മാറ്റി
നേര്‍ത്ത നഷ്ടങ്ങളായ് പെയ്തൊഴിയുന്നു,

മഴ അന്ന്......... 

ബാല്യത്തിലെന്നെ തേടിയെത്തുന്ന
സ്നേഹപൊതിപൊലെ.........
തെക്കിനി കോലായില്‍ നില്‍ക്കുമെന്നെ
പകപ്പിച്ചെത്തിയ വിധി പോലെ,
ആദ്യാക്ഷരങ്ങള്‍ ഓതിയെന്നെ
ചേര്‍ത്തണക്കും അമ്മ പോലെ,
കുളിരായ് മേനിയില്‍ പടര്‍ന്നിറങ്ങിയിട്ടു,
കവിളില്‍ ചുവപ്പ് പടര്‍ത്തും,
എന്‍ ഹൃദയത്തിന്‍ ഉടമപോലെ.....

മഴ ഇപ്പോള്‍......... 

കാലത്തിനുള്ളില്‍ ഇരച്ച് പെയ്യുന്നു
പെയ്തൊഴിയാത്ത കനം വച്ച മേഘങ്ങള്‍
മനസ്സില്‍ ഇടിമുഴക്കുന്നു.
വീശിയടിച്ച കാറ്റിലുലഞ്ഞ്
പെയ്യേണ്ട മേഘങ്ങള്‍ കടന്ന് പോകുന്നു.
എനിക്ക് അന്യമാകുന്നു
മഴയും, കുളിരും........
തെളിഞ്ഞ ആകാശങ്ങളും

*********